വിലക്കയറ്റം എങ്ങിനെ നിയന്ത്രിക്കാം എന്നതിനെപ്പറ്റി ഒരു സുവിചിന്തനം ഇപ്പോള്‍ അത്യാവശ്യം ആയും വന്നിരിക്കുന്നു. ഉപഭോക്താവ് ആണല്ലോ ഏതു ഉത്പന്നതിന്റെയും അന്തിമ ഉപയോക്താവ്. അവശ്യ സാധനങ്ങള്‍ക്ക് അമിതമായ വില കമ്പോളത്തില്‍ നിലവില്‍ വരുമ്പോള്‍ ഉപഭോതാക്കള്‍ അതിനെ എങ്ങിനെ പ്രതിരോധിക്കാം എന്നതാണ് ഇവിടെ പ്രസക്തം. ഉപഭോഗത്തിന്റെ തോത് കുറച്ചു കൊണ്ടുവരാന്‍ ഉപയോക്താക്കള്‍ മനസ്സിരുത്തിയാല്‍ കമ്പോളത്തില്‍ സാധന വില പിടിച്ചു നിര്‍ത്താന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷെ ഉപഭോക്താക്കളെ ഇതിനു ബോധവല്‍ക്കരിക്കാന്‍ ഉള്ള ശ്രമം ആണ് നമുക്ക് അടിന്തിരമായും വേണ്ടത്. ഈ വിഷയത്തില്‍ ബ്ലോഗ് വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
രവി വര്‍മ രാജാ