കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ ബഡ്ജറ്റ് ഏറെ നിരാശാജനകം ആണെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. എന്തുകൊണ്ട് റെയില്‍വേ ബഡ്ജറ്റ് കേരളിത്തിനു ഗുണം ചെയ്തില്ല? ഇവിടെ വികസനം എന്തെങ്കിലും വേണമെന്നു ഈ നേതാക്കള്‍ക്ക് വിചാരം ഉണ്ടെന്കിലല്ലേ നല്ല കാര്യങ്ങള്‍ വല്ലതും ഇവിടെ വരൂ? തമ്മില്‍ കടിച്ചു കീറാനും പരസ്പരം പുലഭ്യം പറയാനും അല്ലാതെ ഇവരെക്കൊണ്ട് വേറെ എന്ത് പ്രയോജനം ആണ് നാടിനു ഉള്ളത്? മറ്റു സംസ്ഥാനങ്ങള്‍ അവര്‍ക്ക് ആവശ്യം ഉള്ള റെയില്‍വേ വികസന സൌകര്യങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പെ തന്നെ കൂടിയാലോചിച്ച് തീരുമാനിച്ചു കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ ഇവിടുത്തെ നേതാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും ആരോപനങ്ങള്‍ നടത്തിക്കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ബദ്ധപ്പാടില്‍ മുഴുകി ഇരിക്കുകയായിരുന്നു. എന്നിട്ട് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ കേരളത്തെ പാടെ അവഗണിച്ചു എന്ന് വിലപിക്കുന്നു!!! ഈ നേതാക്കളെ കൊണ്ട് ഇതില്‍ കൂടുതല്‍ എന്തെങ്കിലും കിട്ടുമെന്ന് ആരങ്കിലും വിചാരിക്കുന്നെങ്കില് അവര്‍ വെറും വിഡ്ഢികള്‍.
രവി വര്‍മ രാജ
തിരുവനന്തപുരം-൨൩.
2009 ഫെബ്രുവരി 14, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)